കുറിപ്പ് :- ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരോടും പല ദേശക്കാരോടും കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെങ്ങില്‍ അതിനു പാവം പിടിച്ച ഈ ഞാന്‍ ഉത്തരവാദിയല്ല... ഇതിന്റെ പേരില്‍ എന്നെ ഇടിക്കാന്‍ വരുന്നവരോടുള്ള മുന്നറിയിപ്പ്.. ഞാന്‍ ഉടുപ്പൂരി കാണിക്കും. പിന്നെ നിങ്ങളുടെ കരച്ചിലിന്റെയും ദയയുടെയും ഉത്തരവാദി നിങ്ങള്‍ തന്നെ ആണ്.... മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് ഭാവമെങ്കില്‍.. അമ്മച്ചിയാണേ അഞ്ചു നയാ പൈസ കയ്യിലില്ല. സ്വന്തമായിട്ട് ഒരു തുണ്ട് ഭൂമിയില്ല. എല്ലാ നാട്ടിലുള്ള ബാര്‍ബര്‍ സഹോദരന്മാര്‍ക്കും എന്റെ ഷേവ് സലാം...പ്ലീസ് .... ഇതൊരു സാങ്കല്‍പ്പിക കഥ മാത്രമാണ്...
********** *************** ************** *********** *************
"ഞാനങ്ങു പൂഞ്ചില്‍ ആയിരുന്ന സമയത്ത്...... " പട്ടാളം മാധവന്‍ ചേട്ടന്‍ കഥ പറയാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും എല്ലാരും എഴുന്നേല്‍ക്കാന്‍ തുടങ്ങി. " ...
മാധവേട്ടാ..... എന്റെ കഞ്ഞികുടി മുട്ടിക്കരുത്... വ്യത്യസ്തന്‍ എന്ന ഓമനപ്പേര് സ്വീകരിച്ച ബിജു അപേക്ഷിച്ചു.ബിജു നാട്ടിലെ അറിയപ്പെടുന്ന ( ഒരേയൊരു !!! ) ബാര്‍ബര്‍ ആകുന്നു. ഓല മേഞ്ഞ ഷെഡില്‍ ബിജു സലൂണ്‍ എന്ന വന്‍ വ്യവസായ സ്ഥാപനം നടത്തിവരികയാണ് ടിയാന്‍.

മാധവന്‍സ് നാട്ടിലെ അറിയപ്പെടുന്ന റിട്ട് പട്ടാളക്കാരനാണ്. പട്ടാളവേടി എന്ന് കേട്ടിട്ടുണ്ടോ..??? അതാണ് സാധനം.പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം സ്വസ്ഥം ഗൃഹഭരണം എണ്ണ പോളിസിയില്‍ ജോലി ചെയ്യുന്നു. പത്മാവതിഅമ്മ എന്ന ടിയാന്റെ സഹധര്‍മിണി ചിട്ടി നടത്തിയും കോഴിയെ പോറ്റിയും സ്വന്തമായി വരുമാനം ഉള്ളതിനാലും പ്രത്യേകിച്ച് ജോലി ഒന്നും മാധവന്‍സ് ചെയ്യാത്തത് കൊണ്ടും പദ്മ ചേച്ചിയെ കക്ഷിക്ക് പേടിയാണ്.
പക്ഷെ നാട്ടില്‍ കക്ഷി ശിങ്കമാണ്...ശിങ്കോള്‍ ശിങ്കമാണ്...ജാക്കി ചാനാണ് .... ഒന്നുമില്ലെങ്ങിലും ഒരു മേജര്‍ മഹാദേവനാണ്... തന്റെ പട്ടാളക്കഥകള്‍ സ്വല്‍പ്പം എരിവും പുളിയും ചേര്‍ത്ത് ആരോടും വിളമ്പുന്ന ഒരു ശീലമുണ്ട്... നാട്ടുകാര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം " വെടിമാധവന്‍ " എന്ന കിടിലന്‍ പേരില്‍ വിളിക്കുന്നു...അദ്ദേഹത്തിന്റെ വെടികൊള്ളാത്തവര്‍ ചെറുകുന്നം പ്രദേശത്ത് ആരുമില്ല.
" എടാ കഴുതേ... ചൊരപ്പാ... നിനക്കെന്തറിയാം ജവന്മാരേപ്പറ്റി ?? ജീവന്‍ ബലി കൊടുത്തു നാടിനെ സേവിക്കുന്ന ഞങ്ങളുടെയൊക്കെ ബലത്തില്‍ ആണെടാ വ്യത്യസ്താ നീയൊക്കെ കഴിയുന്നത്..." പാകിസ്ടാന്കാരനെ കണ്ട സര്‍ദാര്‍ജിയെപ്പോലെ മാധവന്‍സ് ബിജുവിനോട് മുരണ്ടു.
" ശരി ... ശരി .... ചേട്ടന്‍ പൂഞ്ചിലായിരുന്ന സമയത്ത് ??? " ചോദ്യം വെടി അധികം കൊണ്ടിട്ടില്ലായിരുന്ന മണിക്കുട്ടന്റെതായിരുന്നു.
വ്യത്യസ്തന്റെ കണ്ണുകള്‍ മണിക്കുട്ടനെ കീരിയെക്കണ്ട പാമ്പിനെപ്പോലെ ഉഴിഞ്ഞു. എന്നിട്ട് പറഞ്ഞു. " നിനക്ക് തരാനുള്ള ഇരുപതു രൂപ നീ മേടിക്കുന്നത് എനിക്കൊന്നു കാണണം. "
അതൊരു യുദ്ധ പ്രഖ്യാപനമായിരുന്നു. !! രാവിലെ മീന്‍ വാങ്ങാന്‍ മണിക്കുട്ടനില്‍ നിന്ന് കടം വാങ്ങിയ ഇരുപത് രൂപ തിരികെ നല്‍കില്ല എന്ന പ്രതികാരം.!! വ്യത്യസ്തനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാധവന്‍സ് വെടി തുടങ്ങിയാല്‍ തലയില്‍ താജ്മഹല്‍ പണിയാന്‍ വന്നിരിക്കുന്നവരും മീശയുടെ കൂടെ ആവശ്യമില്ലാതെ വളര്‍ന്നുവരുന്ന താടി ഒരുക്കാക്കാനും എത്തിയിട്ടുള്ള ആരും പിന്നെ അവിടെ ഇരിക്കില്ല. പിന്നെങ്ങിനെ ഇരുപതു രൂപ ഉണ്ടാകും..?
" ഞാന്‍ തരാം മണിക്കുട്ടാ ഇരുപതു രൂപാ... " ബൂസ്റ്റ് കഴിച്ചു ക്രീസിലിറങ്ങിയ തെണ്ടുല്‍കരെപ്പോലെ മാധവന്‍സ് ഊര്‍ജിതനായി. മണിക്കുട്ടന്‍ ഈസ് ദി സീക്രട്ട് ഓഫ് മൈ എനര്‍ജി എന്ന് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു.
മണിക്കുട്ടന്‍ ആകെ വല്ലാതായി. വ്യത്യസ്തന്‍ പിണങ്ങിയിരിക്കുന്നു. അടുത്ത ആഴ്ച വെട്ടിക്കാനുള്ള തന്റെ തല പല പച്ചക്കറികളുടെ രൂപത്തില്‍ അവന്റെ മനസ്സില്‍ കടന്നു പോയി... താജ്മഹല്‍ അല്ലെങ്കിലും ഒരു കുരിശടിയെങ്ങിലും അവന്‍ ചെയ്തു തരുമായിരുന്നു. പെണ്ണ് കാണാനും പോകേണ്ടതാണ്. രൂപാ ഇരുപതും മാന നഷ്ടവും.എന്റെ ആനയടി മുത്തപ്പാ... സമയം ശരിയാക്കണേ ..അവന്‍ പ്രാര്‍ഥിച്ചു. ...
" അതാണ് മോനെ നല്ല ഭാരതീയന്റെ ലക്ഷണം.... അന്ന് ഞാന്‍ പൂഞ്ചില്‍ ആയിരിക്കുന്ന സമയത്ത് രണ്ടു പാകിസ്താന്‍കാര്‍ ഇയഞ്ഞു ഇയഞ്ഞു ഇങ്ങോട്ടിറങ്ങി വന്നു. ( ഇയഞ്ഞു എന്നുള്ളത് ഇഴഞ്ഞു എന്നതിന്റെ പട്ടാള ഭാഷയാകുന്നു. !! )
" എന്നിട്ട് ?" മണിക്കുട്ടനില്‍ വീണ്ടും ആകാംക്ഷ നിറഞ്ഞു.
" എന്നിട്ടെന്താ ?? ഇന്ത്യയുടെ കാവല്‍ പോസ്റ്റില്‍ ഞാന്‍ മാത്രം ..... എന്റെ കയ്യില്‍ ഒരു എ കെ 47 .. പിന്നെ ചങ്കൂറ്റവും ..." ചങ്കൂറ്റം എന്ന് പറഞ്ഞ സമയത്ത് മാധവന്‍സ് സ്വന്തം നെഞ്ചില്‍ ആഞ്ഞു രണ്ടിടി പാസ്സാക്കി. അതിന്റെ പ്രതി പ്രവര്‍ത്തനമായി ആഞ്ഞു നാല് ചുമയും ചുമച്ചു. രണ്ടെണ്ണം ഇടിയുടേയും രണ്ടെണ്ണം ഒന്നെടുത്താല്‍ ഒന്ന് ഫ്രീ അനുപാതത്തിലും.
ഇത് പുതിയ ഐറ്റം ആണല്ലോ ....വ്യത്യസ്തനും ആകാംക്ഷയായി...
"അവന്മാരിങ്ങനെ പയുങ്ങി പയുങ്ങി അടുത്ത് അടുത്ത് വരുന്നു.. ( പയുങ്ങി എന്നത് പതുങ്ങി എന്ന് തിരുത്തി വായിക്കാനപേക്ഷ. )ഞാന്‍ വിടുമോ ... ? ചറ പറ വെടിയൊച്ചകള്‍ ..... ദ്യിഷും ധ്യുഷും.." വാ കൊണ്ട് വെടി ഉതിര്‍ത്ത് മാധവന്‍സ് മുന്നേറുന്നു...മുമ്പിലിരിക്കുന്ന മണിക്കുട്ടന്റെ മഞ്ഞ ഷര്‍ട്ടില്‍ പാകിസ്ടാന്കാരുടെ രക്തം മുറുക്കാന്‍ തുപ്പലുകളായി പതിഞ്ഞുകൊണ്ടിരുന്നു. പക്ഷെ രക്തം തിളച്ചിരിക്കുന്ന ഭാരതീയന്‍ എന്ന നിലയില്‍ ആ തുപ്പലുകളെ പെര്‍ഫുമുകളെ പോലെ സ്വീകരിക്കുകയാണ് മണിക്കുട്ടപ്പന്‍.
മഞ്ഞയില്‍ ചുവന്ന കുത്തുകള്‍ നിറഞ്ഞതായി തന്റെ ഷര്‍ട്ട് മാറിയപ്പോള്‍ മണിക്കുട്ടന്‍ പറഞ്ഞു ... " ഒന്ന് നിര്‍ത്തു എന്റെ മാധവന്‍ അണ്ണാ .... പിന്നെയെന്തു സംഭവിച്ചു.... ? " എടാ നിറച്ചാഴീ.... തോക്കില്‍ കയറി വെടി വെക്കരുത്... " നിറച്ചാഴി എന്ന വിശേഷണം മണിക്കുട്ടന്‍ അര്‍ഹിക്കുന്നു. കാരണം അദ്ദേഹം ഒരു പെയിന്റെര്‍ ആണ്. " അര മണിക്കൂറോളം ചറ പറ വെടി... ചുറ്റിനും പുകയും ഇരുട്ടും മാത്രം ..... അവസാനം ഞാന്‍ കണ്ടു .... അവന്മാര്‍ ഇയഞ്ഞു ഇയഞ്ഞു ഇറങ്ങിപ്പോകുന്നു. """
"പ്ഫാ ..... അണ്ണാക്ക് പിളര്‍ത്തുന്ന ഒരാട്ടു വ്യതസ്തന്റെ വകയായി ഉണ്ടായി... എല്ലാവര്‍ക്കും അരിശം വന്നിരുന്നു...എന്തൊക്കെയോ പ്രതീക്ഷിട്ടു ഒന്നും കിട്ടാഞ്ഞപോലെ... ഷക്കീല പടത്തിന് ടിക്കേട്ടെടുതിട്ടു ഷക്കീല ലക്ഷ്മീ ദേവിയായി അഭിനയിച്ച സിനിമ കണ്ട പോലെ....
വ്യത്യസ്തന്‍ മാത്രമായിരുന്നില്ല നാട്ടില്‍ ജോലിയും കൂലിയും ഒന്നുമില്ലാതെ നടക്കുന്ന പങ്കാച്ചി പ്രകാശനും, കവല ലാലിനും, ഒടിച്ചുകുത്തി സിനോജിനും തങ്ങളുടെ പ്രതിഷേധം അറിയിക്കണം എന്ന് ഉണ്ടായിരുന്നു... ( ടിയാന്‍മാരുടെ ആദ്യ നാമങ്ങള്‍ നാട്ടിലെ അവരുടെ ഇരട്ടപ്പേരുകള്‍ തന്നെ. !!) പക്ഷെ മാസാമാസം മാധവന്‍സിനു കിട്ടുന്ന മിലിട്ടറി കുപ്പികള്‍ അവരുടെ നാക്കിനെ പിന്നോട്ട് വലിച്ചു.
" ഇങ്ങേരു അര മണിക്കൂറും വെടിവേച്ചിട്ടും അവന്മാര് ചത്തില്ലേ... ?? മിലിട്ടറി കുപ്പി അടിക്കാത്ത വ്യതസ്ടന്‍ കാര്യം നേരെ ചോദിച്ചു.
" അതാണെടാ ഒടി വിദ്യ..അവന്മാര്‍ക്ക് ഒടിവിദ്യ അറിയാമായിരുന്നു. പിന്നെ ഞാനും വിചാരിച്ചു പോട്ടെ പാവങ്ങള്.... പൊരേല് പെണ്ണും പെടക്കൊഴീം ഒക്കെ ഉള്ളതല്ലേ... "
" അപ്പൊ അവന്മാര് വെടിവേച്ചില്ലിയോ....? മണിക്കുട്ടന്റെ സ്വരം കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. പാകിസ്താന്‍കാര്‍ അല്ലെങ്കില്‍ മാധവന്‍ചേട്ടനെങ്കിലും ചത്താല്‍ മതിയായിരുന്നു അവന്.... തന്റെ രക്തസാക്ഷിയായ ഉടുപ്പിനെ അവന്‍ ദയനീയമായി നോക്കി....
" അമ്പട പുളുസു.... അതിനു വേറെ ആളെ കിട്ടണം... ഈ മാധവന്‍ ആരാന്നാ നിന്റെ വിചാരം.... ?? എടാ അവന്മാര്‍ക്ക് വെടിവെക്കാന്‍പാകത്തിന് ഞാന്‍ നിന്നുകൊടുക്കുമോ ??? ഞാന്‍ മറിഞ്ഞും തിരിഞ്ഞും ചാടി ഒഴിഞ്ഞു ..... കൊച്ചിലേ കബഡി പഠിച്ചത് ഭാഗ്യമായി......"
" ഒരു കാര്യം എനിക്ക് മനസ്സിലായി ... കവല ലാല്‍ കാര്യ പ്രസക്തനായി.... ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം ചുമ്മാതല്ല അമേരിക്കക്കാര് ലോകത്തിനെ പേടിപ്പിക്കുന്നത് എന്തുകൊണ്ട് ആണെന്ന്. ??? "
" എന്ത് കൊണ്ടാ ...? ഒടിച്ചുകുത്തിയും പങ്കു ചേര്‍ന്നു....
" എടാ അവന്മാര്‍ക്ക് ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയാം.... അത് തന്നെ കാരണം..."
" പോടാ പരട്ടകളെ.. നിന്നോടൊക്കെ കാര്യവിവരമുള്ള ഞാന്‍സംസാരിക്കരുതായിരുന്നു..... മാധവന്‍സിന്റെ ചെവിയിലെ രോമങ്ങള്‍ എഴുന്നേറ്റു നിന്ന് തങ്ങളുടെ ജവാന്റെ പ്രതിഷേധം അറിയിച്ചു... " ഞാന്‍ പോകുന്നു...നിന്നെയൊക്കെ കണ്ടോളാം...."
അതൊരു ഭീഷിണി ആയിരുന്നു എന്നത് ഞെട്ടലോടെ കവലയും ഒടിച്ചുകുത്തിയും തിരിച്ചറിഞ്ഞു.. പൊട്ടുന്ന മിലിട്ടറി റമ്മിന്റെ മണം കാറ്റില്‍ ആഞ്ഞടിച്ചു..." ശേ..തമാശ പറഞ്ഞതല്ലേ അണ്ണാ ....." കവല എണ്ണയിട്ട് നോക്കി. നോ ഫലം... തിരിഞ്ഞ്നോക്കാതെ മാധവന്‍സ് ഒറ്റപ്പോക്ക് .
പക്ഷെ ആ പോക്കിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. മുഖം മിനുക്കാനായി ബാലകൃഷ്ണപിള്ള അദ്ദേഹം ബാര്‍ബര്‍ഷാപ്പിലേക്ക് വരുന്നത് മാധവന്‍സ് കണ്ടിരുന്നു.. ഈ പിള്ള അദ്ദേഹം ഒരു റിട്ട് ക്യപ്ടനാകുന്നു. മാധവന്‍സിന്റെ ബഡായികള്‍ പൊളിച്ചടുക്കുന്ന നാട്ടിലെ സീനിയര്‍ പട്ടാളക്കാരന്‍ !!!!
മാധവന്‍സ് പോകുന്നത് പിള്ളച്ചേട്ടനും കണ്ടിരുന്നു. "" എന്തായിരുന്നു ഇവിടെ ഒരു വെടിയൊച്ച കേട്ടല്ലോ... " ?? ആ ചോദ്യം വ്യതസ്തനോടായിരുന്നു. ചിരിച്ചുകൊണ്ട് പിള്ള സാറിന്റെ മുഖത്ത് കട തുടങ്ങിയ കാലം മുതല്‍ സൂക്ഷിച്ചിരിക്കുന്ന സോപ്പ് പതപ്പിച്ചുകൊണ്ട് ബിജു കാര്യം പറഞ്ഞു...
" ഇതൊക്കെ ശരിയാണോ സാറേ.." കവലയ്ക്ക് രണ്ടു പട്ടാളക്കാര്‍ എട്ടുമുട്ടുന്നതിലുള്ള സുഖം പെട്ടെന്ന് കത്തി...
" അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്.. പക്ഷെ പകുതിയേ പറഞ്ഞുള്ളൂ...ബാക്കി അയാള്‍ പറഞ്ഞില്ല...
"അതെന്താ ബാക്കി..??? " തന്റെ ഒന്നരക്കാല് താളത്തിലാട്ടി ഓടിച്ചുകുത്തി ചോദിച്ചു....
" അന്ന് രാത്രി കഴിഞ്ഞു .... പിറ്റേ ദിവസം രാവിലെ പാക്കിസ്ഥാന്‍ അതിര്‍ത്തി കമാണ്ടര്‍ ഇന്ത്യന്‍ കമാണ്ടാര്‍ക്ക് ഒരു സന്ദേശം അയച്ചു....അതില്‍ ഇങ്ങനെ എഴുതിയിരുന്നു..." മേലാല്‍ കയ്ക്കു ആരോഗ്യമുള്ള അലക്കുകാരെ അതിര്‍ത്തിയില്‍ നിര്‍ത്തണം... കഴുകി കഴുകി കൈ തളര്‍ന്ന ദേഷ്യത്തില്‍ നിങ്ങളുടെ പട്ടാളക്കാരുടെ യുനിഫോറം നിരത്തിക്കൂട്ടി അതിലേക്കു വെള്ളമടിച്ചു വെടിവേയ്ക്കുന്ന നിങ്ങളുടെ അലക്കുകാരനെ ഞങ്ങളുടെ ചാരന്മാര്‍ കണ്ടു...ശ്രദ്ധിക്കുക... പിന്നെ ഞങ്ങളാണ് അത് ചെയ്തതെന്ന് പറയരുത്...
ഇതുകേട്ട എല്ലാവരും മാധവന്‍ ചേട്ടന്‍ പോയ ദിക്കിലേക്ക് നോക്കി...കുറെ അകലെയുള്ള
രമണിചേച്ചിയുടെ ചായക്കടയില്‍ ഇരിപ്പുറപ്പിച്ച മാധവന്‍സ് ആദ്യം കണ്ട കൊച്ചുമോനോട് ഇങ്ങനെ തുടങ്ങിക്കഴിഞ്ഞിരുന്നു. ...." അന്ന് ഞാന്‍ പൂഞ്ചില്‍ ആയിരിക്കുന്ന സമയത്ത്....